കാണാതായ സുഹൃത്തുക്കളെ മരിച്ച നിലയിൽ കണ്ടെത്തി




തൃശൂർ:  പുതുക്കാട് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.
പുതുക്കാട് റെയില്‍വെ ട്രാക്കിനുസമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ സുഹൃത്തുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്‍(52), മാരാത്ത് വേണു(66) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച മുതല്‍ ഇവരെ കാണാനില്ലായിരുന്നു.
ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 മൃതദേഹങ്ങള്‍ക്ക് 2 ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു.
പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Previous Post Next Post