കോവിഷീൽഡ് വാക്‌സിൻ കുവൈത്ത് അംഗീകരിച്ചതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്.


റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.


കുവൈറ്റ് സിറ്റി : ഇന്ത്യയിൽ ലഭ്യമായ കോവിഡ് വാക്‌സിൻ കുവൈത്തിൽ അംഗീകരിച്ചതായതി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. അൽ റായ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .ഇതോടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് തിരികെ വരാനാകുമെന്നു ഉറപ്പായിരിക്കുകയാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന “അസ്ട്രസെനെക” വാക്സിൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് .കൂടാതെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽനിന്നും 200,000 ഡോസുകൾ കുവൈത്തിലേക്ക് അയക്കുകയും ചെയ്‌തിരുന്നു .വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷിൽഡ് അസ്ട്രസേനക്ക എന്ന് രേഖപ്പെടുത്തിയവർക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസം നേരിടേണ്ടിവരില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു ഇന്ത്യയെ ലോകത്തിന്റെ ഏറ്റവും വലിയ ഫാർമസിയായാണ് കണക്കാക്കപ്പെടുന്നതെന്നുംഅദ്ദേഹം പറഞ്ഞു “അസ്ട്രാസെനെക്ക”, ബ്രിട്ടീഷ് “ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി” എന്നിവയുടെ ലബോറട്ടറികളാണ് “ആസ്ട്രാസെനെക്ക – കോവിഷീൽഡ്” വാക്സിൻ വികസിപ്പിക്കുന്നതെന്നും സെറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇന്ത്യയിൽ ഇത് നിർമ്മിക്കുന്നതെന്നും അംബാസഡർ കൂട്ടിച്ചേർത്തു.അതേ സമയം ഇന്ത്യൻ വാക്‌സിനുകൾ അംഗീകരിച്ചതായി കുവൈറ്റ് ഇത് വരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല,
Previous Post Next Post