പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ അശ്ലീല നൃത്തം, പോലീസ് കേസ് എടുത്തതോടെ ഡിലീറ്റ് ചെയ്തു.





ന്യൂഡൽഹി/ പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ അശ്ലീല ചുവയുള്ള നൃത്തം. ഡൽഹിയിലാണ് സംഭവം. സംഭവത്തിൽ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടലോടെ പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഡല്‍ഹി വനിതാ കമ്മീഷന്‍ കര്‍ശന നടപടി വേണമെന്ന് ഉത്തരവിടുകയും, വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാമില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഡല്‍ഹി സ്വദേശിയായ യുവതി മകനൊപ്പമുള്ള നൃത്തത്തിന്റെ വീഡിയോകള്‍ (Dance with Son) ഇന്‍സ്റ്റായില്‍ പങ്കുവെക്കുകയായിരുന്നു. വീഡിയോയില്‍ മകനോടൊപ്പം അശ്ലീല ചുവയുള്ള നൃത്തം ആണ് യുവതി നടത്തിയിരിക്കുന്നത്. കുഞ്ഞ് മകനൊപ്പം ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവര്‍ ഇതിനകം പുറത്ത് വിട്ടിട്ടുള്ളത്.
ഇത്രയും ചെറുപ്രായത്തിൽ സ്വന്തം അമ്മ തന്നെ കുട്ടിയെ സ്ത്രീകളെ ഒരു വസ്തുവായി കാണാന്‍ പഠിപ്പിക്കുന്നു വെന്നാണ് വീഡിയോയെ പറ്റി ഡല്‍ഹി വനിതാ കമ്മീഷൻ പ്രതികരിച്ചത്. ഇത്തരമൊരു വീഡിയോ നിര്‍മ്മിക്കുന്നതിലൂടെ കുട്ടിയുടെ ഉള്ളില്‍ തെറ്റായ ധാരണയാണ് വളര്‍ത്തുന്നത്. വീഡിയോ അമ്മ-മകന്‍ എന്ന പവിത്ര ബന്ധത്തിന് കളങ്കമുണ്ടാക്കുന്നു. കമ്മീഷൻ പറഞ്ഞു. വീഡിയോ ആദ്യം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തമായതോടെ ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്.

വനിതാ കമ്മീഷൻ യുവതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെ ന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് കൗണ്‍സിലിംഗ് നൽകുന്നതിനെ കുറിച്ചും കുട്ടിയെ മാറ്റി താമസിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസിലാക്കി കൊടുക്കുകയും ഉപദേശിക്കുകയും ചെയ്യണം. ഒരു വശത്ത് തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ നല്ലൊരു വേദിയാകുമ്പോൾ മറുവശത്ത് ചില ആളുകള്‍ പ്രശസ്തി നേടുന്നതിന് വേണ്ടി ലജ്ജയുടെ പരിധി ലംഘിക്കുകയാണ്. കമ്മീഷൻ അധ്യക്ഷക്ഷ സ്വാതി മാലിവാള്‍ കുറ്റപ്പെടുത്തി.
Previous Post Next Post