വെല്ലുവിളി ഏറ്റെടുക്കുന്നു, വീണ്ടും അധികാരം നേടും’; ഉവൈസിക്ക് മറുപടിയുമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

 ‘




ലക്നൗ ∙ ഉത്തർപ്രദേശിൽ ബിജെപിയെ വീണ്ടും അധികാരത്തിലേറാൻ അനുവദിക്കില്ലെന്ന എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വെല്ലുവിളിക്ക് മറുപടിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉവൈസിയുടെ വെല്ലുവിളി ബിജെപി പ്രവർത്തകർ ഏറ്റെടുക്കുമെന്നും വീണ്ടും അധികാരത്തിൽ എത്തുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും യോഗി പറഞ്ഞു.

‘ഉവൈസി വലിയ ദേശീയ നേതാവാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം പ്രചാരണത്തിനായി പോകാറുണ്ട്. ബിജെപിക്കു വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിനു കഴി‍ഞ്ഞിട്ടുണ്ടെങ്കിൽ ആ വെല്ലുവിളി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നൂറിൽ അധികം സീറ്റു നേടുക എന്നതാണു ലക്ഷ്യം. ഭരണത്തുടർച്ചയുടെ കാര്യത്തിൽ സംശയമില്ല’– യോഗി പറഞ്ഞു.
സംസ്ഥാനത്തു ബിജെപി വീണ്ടും അധികാരത്തിൽ എത്താതിരിക്കാൻ എഐഎംഐഎം കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉത്തർപ്രദേശിൽ 100 സീറ്റിൽ മത്സരിക്കാനാണ് എഐഎംഐഎമ്മിന്റെ നീക്കം.

Previous Post Next Post