കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നിഹാമുമായി കൂടിക്കാഴ്ച നടത്തി

റ്റിജോ എബ്രഹം
ന്യൂസ് ബ്യൂറോ കുവൈറ്റ്.

കുവൈത്ത് സിറ്റി :  കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ഇസ്സാം അൽ നിഹാമുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് കാലത്ത്‌ നടത്തിയ സന്ദർശ്ശനത്തിൽ  നയതന്ത്ര വിഭാഗം ഫസ്റ്റ്‌ സെക്രട്ടറി മുഹമ്മദ്‌ അൽ ഉസ്മാനും  സ്ഥാനപതിയെ അനുഗമിച്ചിരുന്നു.ഇരു രാജ്യങ്ങളും തമ്മിൽ നില നിൽക്കുന്ന ചരിത്ര പരമായ ബന്ധത്തിന്റെ പ്രാധാന്യം ഇരുവരും  ചർച്ചയിൽ ഊന്നിപറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വിവരകൈമാറ്റം, സംയുക്ത പരിശീലനം, മുതാലയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നത്‌ ഉൾപ്പെടെ നിരവധി വിഷയങ്ങൾ സ്ഥാനപതി ചർച്ച ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തോട് കുവൈത്ത്‌ കാട്ടുന്ന കരുതലിനു സ്ഥാനപതി നന്ദി പ്രകടിപ്പിച്ചു.
أحدث أقدم