സ്വർണക്കടത്ത്: അർജുൻ ആയങ്കിക്ക് ജാമ്യമില്ല; മൂന്നാം പ്രതി അജ്മലിനു ജാമ്യം




കൊച്ചി∙ കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റു ചെയ്ത അർജുൻ ആയങ്കിക്ക് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അർജുന്റെ ജാമ്യാപേക്ഷ തള്ളിയത്.

 സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്തിൽ അർജുന് പങ്കുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിനു കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ ജൂൺ 28നാണ് അർജുൻ ആയങ്കിയെ നോട്ടിസ് നൽകി വിളിച്ചുവരുത്തിയശേഷം ചോദ്യംചെയ്യലിനു വിധേയമാക്കി അറസ്റ്റു ചെയ്തത്. സ്വർണക്കടത്തിൽ തനിക്കു പങ്കില്ലെന്ന കടുത്ത നിലപാടിലാണ് അർജുൻ. തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്കു തെളിവു കണ്ടെത്താനായില്ലെന്നും അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുള്ളതിനാൽ കൂടുതൽ വിവരങ്ങൾ നൽകാനില്ലെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹർജി.

Previous Post Next Post