ഇടുക്കി/ ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മാങ്കുളം ആനക്കുളത്ത് വീട്ടില്‍ 51കാരിയായ സെലിന്, ഭര്‍ത്താവ് ജോസ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന അനിവാര്യമാണെന്ന നിലപാടിലാണ് പൊലീസ്. ഇവരുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴി എടുത്തു. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ അന്വേഷണം ഊര്‍ജിതമാക്കാമെന്നാണ് പൊലീസ് പറഞ്ഞത്.