ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനെത്തിയ പതിനാലുകാരനെ കേബിൾ ടി .വി ഓപ്പറേറ്റർ ലൈംഗികമായി പീഡിപ്പിച്ചു.പ്രതി പിടിയിൽ




കോഴിക്കോട്/ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനെത്തി പതിനാലുകാരനെ പീഡിപ്പിച്ച കേബിള്‍ ടി വി ഓപ്പറേറ്റര്‍ പോക്‌സോ കേസില്‍ അകത്തായി. പനങ്കണ്ടി സ്വദേശിയായ രാഗേഷാണ് കൊടുവള്ളി പൊലിസിന്റെ പിടിയിലായത്. ജൂണ്‍ മുപ്പതിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിനായാണ് രാഗേഷ് പതിനാലുകാരന്റെ വീട്ടിലെത്തിയത്. കണക്ഷന്‍ നല്‍കുന്നതിന് തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോകോപ്പി ആവശ്യമാണെന്ന് രാഗേഷ് ആവശ്യപ്പെട്ടു. വീട്ടില്‍ ഫോട്ടോകോപ്പി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് രാഗേഷ് പതിനാലുകാരെേന ഫോട്ടോകോപ്പി എടുക്കുന്നതിനെന്ന് പറഞ്ഞ് വീട്ടില്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

എന്നാല്‍ ടൗണിലേക്ക് പോകുന്നതിന് പകരം ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടുക്കൊണ്ട് പോയി പ്രതി പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Previous Post Next Post