കണ്ണൂർ : കോതമംഗലത്ത് വെടിയേറ്റു കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മാനസയ്ക്ക് പിറന്ന നാടിൻ്റെ യാത്രാമൊഴി
ഞായറാഴ്ച്ച രാവിലെ ഏഴരയോടെ കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമർപ്പിച്ചു.
ദുരന്തത്തിൻ്റെ ആഘാതം താങ്ങാനാവാതെ നിലവിളികളോടെയാണ് മാതാപിതാക്കളും ബന്ധുക്കളും മാനസയുടെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടത്. പിതാവ് മാധവൻ, അമ്മ സബീന സഹോദരൻ അശ്വന്ത് എന്നിവരുടെ ദു:ഖം കൂടി നിൽക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
അഴിക്കോട് എം.എൽ.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു.തുടർന്ന് ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.
ഇന്നലെ രാത്രിയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.തുടർന്ന് എ.കെ.ജി സഹകരണാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
മാനസയെ വെടിവെച്ചുകൊന്ന ര ഖിലിൻ്റെ മൃതദേഹം ഞായറാഴ്ച്ച രാവിലെ പാലയാട് മേലുർ കടവിലെ രാഹുൽ നിവാസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശനത്തിൽ സംസ്കരിച്ചു.