ആശങ്ക ഉയര്‍ത്തി കേരളത്തില്‍ സിക്കയും; പത്തിലധികം ആളുകളില്‍ വൈറസ് ബാധ





തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. പത്തിലധികം ആളുകളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. 

തിരുവനന്തപുരം നഗരസഭ പരിധിയിലുള്ളവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ആരോഗ്യവകുപ്പിനെ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിക്ക വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചിരുന്നു. അവിടെ നിന്നുള്ള പരിശോധനാഫലം അനുസരിച്ചാണ് 13 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈഡിസ് കൊതുകാണ് രോഗം പരത്തുന്നത്. ചുവന്ന പാട്, പനി എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം അത്ര മാരകമല്ലെങ്കിലും ഗര്‍ഭിണികളില്‍ രോഗബാധ ഉണ്ടായാല്‍ കുഞ്ഞുങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Previous Post Next Post