ആള്‍ക്കൂട്ടം ഉണ്ടായാല്‍ ഉത്തരവാദി ഉദ്യോഗസ്ഥര്‍; നിയന്ത്രണ നിര്‍ദേശങ്ങള്‍ കടുപ്പിച്ച് കേന്ദ്രം








ന്യൂഡൽഹി: കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും.  വീഴ്ച വന്നാൽ ഉദ്യോ​ഗസ്ഥരെ ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം.. 

ആളുകൾ കൂടുതലായി എത്തുന്ന മാർക്കറ്റുകൾ, മാളുകൾ, വാണിജ്യസമുച്ചയങ്ങൾ എന്നിവിടങ്ങളിൽ പെരുമാറ്റച്ചട്ടം പാലിക്കാതെ ജനങ്ങൾ തടിച്ചുകൂടിയാൽ അവിടം ഹോട്ട്‌സ്പോട്ടായി കണക്കാക്കുകയും വീണ്ടും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യണം എന്നാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്‌കുമാർ ബല്ല സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലാണ് കർശനമായി നിയന്ത്രണങ്ങൾ തുടരാൻ നിർദേശിക്കുന്നത്. വളരെ ശ്രദ്ധയോടെ സാവധാനമായിരിക്കണം ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ, ആഴ്ചച്ചന്തകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, മണ്ഡികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, സ്റ്റേഡിയങ്ങൾ, കല്യാണവേദികൾ തുടങ്ങിയവ ഹോട്ട്സ്പോട്ടുകളായതിനാൽ പെരുമാറ്റച്ചട്ടങ്ങൾ ജനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തിപരമായി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 


Previous Post Next Post