ഓട്ടത്തിനിടയിൽ വേണാട് എക്സ്പ്രസിൻ്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു








കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിനും ബോഗിയും തമ്മില്‍ വേര്‍പെട്ടു. ഷൊര്‍ണുരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്‌സ്പ്രസിന്റെ ബോഗിയാണ് വേര്‍പെട്ടത്. അങ്കമാലിക്ക് അടുത്ത് ചൊവ്വരെയില്‍ എത്തിയപ്പോഴാണ് സംഭവം

പ്രശ്‌നം പരിഹരിച്ചതിനുശേഷം ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. അറ്റകുറ്റപ്പണി വേണ്ടിവന്നതോടെ ഒരു മണിക്കൂര്‍ വൈകിയാണ് വേണാട് യാത്ര പുനരാരംഭിച്ചത്.

Previous Post Next Post