കാസര്കോട് കടപ്പുറത്ത് തോണി മറിഞ്ഞ് മൂന്നു പേരെ കാണാതായി.




കാസര്കോട്:   കാസര്കോട് കടപ്പുറത്ത് തോണി മറിഞ്ഞ് മൂന്നു പേരെ കാണാതായി. കടപ്പുറത്തെ കെ ആര് ശശിധരന്റെ മകന് സന്ദീപ് (25), ഷണ്മുഖന്റെ മകന് കാര്ത്തിക് (22), പരേതനായ അമ്ബാടിക്കടവന്റെ മകന് രതീശന് (33) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച പുലര്ച്ചെ അഞ്ചേമുക്കാലോടെ കാസര്കോട് കടപ്പുറം അഴിമുഖത്താണ് അപകടം. അഞ്ചരയോടെ ഏഴുപേരടങ്ങിയ മത്സ്യത്തൊഴിലാളികള് മീന്പിടിക്കാന് ഫൈബര് തോണിയിലാണ് പുറപ്പെട്ടത്. കടപ്പുറത്തെ കണ്ടോതി ആയത്താരു ടെ ഉടമസ്ഥതയിലുള്ള 'സന്ദീപ് ' എന്ന പേരിലുള്ള തോണിയാണ് അപകടത്തില്പെട്ടത്.

നാലു പേര് നീന്തി രക്ഷപ്പെട്ടു. പരിക്കേറ്റ ഇവരെ കാസര്കോട് ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചു.


Previous Post Next Post