സ്വാമി പ്രകാശാനന്ദ സമാധിയായി

തിരുവനന്തപുരം: വർക്കല ശിവഗിരി മഠത്തിന്റെ മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ ( 99) സമാധിയായി. വര്ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

 ഇന്ന് വൈകിട്ട് അഞ്ചിന് സമാധിയിരുത്തും. രണ്ട് വർഷത്തോളമായി ആരോഗ്യപരമായ പ്രശ്‌നങ്ങളേത്തുടര്ന്ന് വര്ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ.  ദീർഘകാലം ശിവഗിരി ശ്രീനാരായണ ധര്മസംഘം ട്രസ്റ്റ് അധ്യക്ഷനായിരുന്നു . ശ്രീ നാരായണഗുരുവിന്റെ ദര്ശനങ്ങൾ മുറുകെ പിടിച്ചുള്ള സന്യാസ ജീവതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
Previous Post Next Post