പ്രവാസികളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കുവൈത്ത് സാങ്കേതിക സമിതിയെ നിയോഗിച്ചു



 റ്റിജോ ഏബ്രഹാം 
ന്യൂസ്‌ ബ്യൂറോ കുവൈറ്റ് 
കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്നും വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക സാങ്കേതിക സമിതിയെ കുവൈത്ത് നിയോഗിച്ചു .സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നത് തടയുന്നതിനായാണ് സമിതിയെ നിയോഗിക്കുന്നത് ഇവരുടെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുക .നിലവിൽ നാട്ടിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി പ്രത്യേക അപ്ലിക്കേഷൻ അധികൃതർ പുറത്തിറക്കിയിരുന്നു എന്നാൽ സാങ്കേതിക തകരാറുകൾ വന്നതോടെ ഇവയുടെ പ്രവർത്തനം മന്ദീഭവിച്ച അവസ്ഥയിലാണ് .സാങ്കേതിക സമിതിയെ നിയോഗിക്കുന്നതോടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിന് നേരിടുന്ന സാങ്കേതിക തടസങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Previous Post Next Post