വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ? കൂടുതൽ വിവരങ്ങൾ അറിയാം


നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കില്ല. പക്ഷേ ചില സൂചനകൾ നോക്കി അത് മനസ്സിലാക്കാൻ കഴിയും
വാട്സ്ആപ്പിൽ ആരെ വേണമെങ്കിലും നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാൻ കഴിയും. പ്രശ്നമുണ്ടാക്കുന്ന മെസേജുകൾ അയക്കുന്നവർ, തട്ടിപ്പുകാർ തുടങ്ങിയവരെ ഇത്തരത്തിൽ ബ്ലോക്ക് ചെയ്യാം. നിങ്ങൾക്ക് ആരെങ്കിലും മെസേജ് അയക്കുന്നത് ഇഷ്ടമല്ലെന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവരെ ബ്ലോക്ക് ചെയ്യാം.
ബ്ലോക്ക് ചെയ്ത കോണ്ടാക്ടുകളിൽ നിന്നുള്ള മെസേജുകളോ കോളുകളോ നിങ്ങൾക്ക് ലഭിക്കില്ല. അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളും നിങ്ങൾക്ക് ലഭിക്കില്ല.
പക്ഷേ, വാട്ട്‌സ്ആപ്പിൽ തങ്ങളെ ആരെങ്കിലും തടഞ്ഞിട്ടുണ്ടോ എന്നറിയാൻ പലരും താൽപര്യപ്പെടാറുണ്ട്. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ കാര്യം വാട്സ്ആപ്പ് നിങ്ങളെ അറിയിക്കില്ല. എങ്കിലും ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കുന്ന ചില സൂചനകളുണ്ട്. വാട്‌സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ തടഞ്ഞോ എന്ന് ചില സൂചനകൾ നോക്കി മനസ്സിലാക്കാനാവും.

 വാട്ട്‌സ്ആപ്പിൽ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ എങ്ങനെ മനസ്സിലാക്കാം

ആരെങ്കിലും നിങ്ങളെ വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അയാൾ ഓൺലൈനിലുള്ളപ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കില്ല. അതായത് ആയാളുമായുള്ള ചാറ്റിൽ മുകളിൽ പേരിന് താഴെ ഓൺലൈൻ എന്ന് എഴുതി കാണിക്കില്ല. ആ കോൺടാക്റ്റിലുള്ള ആൾ അവസാനമായി ഓൺലൈനിലുണ്ടായിരുന്ന ‘ലാസ്റ്റ് സീൻ’ സമയവും കാണാനാവില്ല. ഒപ്പം ആ വ്യക്തിയുടെപ്രൊഫൈൽ ഫോട്ടോയും കാണില്ല. എന്നാൽ ഒരാളുടെ പ്രൊഫൈൽ ഫോട്ടോ ഫെയ്സ്ബുക്കിൽ ദൃശ്യമായിട്ടില്ലെങ്കിൽ അയാൾ നിങ്ങളെ തടഞ്ഞുവെന്ന് പറയാനാവില്ല. കാരണം ഒരാൾ വെറുതെ പ്രൊഫൈൽ ചിത്രം ഒഴിവാക്കിയതായിരിക്കാനും സാധ്യതയുണ്ട്.

നിങ്ങൾക്ക് മറ്റ് ചില അടയാളങ്ങളും പരിശോധിക്കാൻ കഴിയും. നിങ്ങളെ ബ്ലോക്ക് ചെയ്ത ആളുടെ കോൺ‌ടാക്റ്റിലേക്ക് നിങ്ങൾ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ, വാട്ട്‌സ്ആപ്പ് എല്ലായ്പ്പോഴും സിംഗിൾ ടിക്ക് അഥവാ ഒരു ‘ശരി’ (✓) അടയാളം മാത്രമാവും കാണിക്കുക. ഡബിൾ ടിക്ക് അഥവാ രണ്ട് ശരി അടയാളങ്ങൾ കാണിക്കില്ല. ഒരു ടിക്ക് അർത്ഥമാക്കുന്നത് നിങ്ങളുടെ സന്ദേശം നിങ്ങളുടെ ഭാഗത്തു നിന്ന് അയച്ചതാണെന്നാണ്. ഇരട്ട ടിക്ക് അടയാളമാക്കുന്നത് നിങ്ങളയച്ച സന്ദേശം അപ്പുറത്തെ ആളുടെ ഫോണിൽ എത്തിയെന്നും. മറ്റൊരാൾ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ ഫോണിൽ നിങ്ങൾ അയക്കുന്ന സന്ദേശങ്ങളൊന്നും ലഭിക്കില്ല. അതിനാൽ തന്നെ ഡബിൾ ടിക്ക് അടയാളം ലഭിക്കില്ല.
ഇത്തരത്തിലുള്ള കാര്യങ്ങൾ പരിശോധിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് നോക്കാവുന്ന മറ്റൊരു മാർഗം ആ കോൺടാക്ടിലേക്ക് വാട്സ്ആപ്പിൽ നിന്ന് വോയ്സ് കോളോ വീഡിയോ കോളോ വിളിച്ചു നോക്കുക എന്നതാണ്. നിങ്ങൾക്ക് ഒരു കോൾ വിളിക്കാൻ കഴിയുന്നില്ലെങ്കിൽ, ആ വ്യക്തി “നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന ഏത് കോളുകളും എത്തിച്ചേരില്ല,” എന്നാണ് ബ്ലോക്ക് ചെയ്ത നമ്പറിലേക്ക് കോൾ ചെയ്താലുണ്ടാവുന്ന ഫലത്തെക്കുറിച്ച് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള വാട്സ്ആപ്പ് പറയുന്നത്.
ഒരു കോൺ‌ടാക്റ്റിൽ മുകളിൽ‌ സൂചിപ്പിച്ച എല്ലാ സൂചകങ്ങളും നിങ്ങൾ‌ കണ്ടെത്തുകയാണെങ്കിൽ ആ ഉപയോക്താവ് നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാൻ തന്നെയാണ് സാധ്യത. സ്വകാര്യതാ കാരണങ്ങളാൽ, ആരെങ്കിലും നിങ്ങളെ തടയുമ്പോൾ വാട്ട്‌സ്ആപ്പ് നിങ്ങൾക്ക് അത് സംബന്ധിച്ച് അറിയിപ്പുകൾ നൽകില്ല. “നിങ്ങൾ ആരെയെങ്കിലും തടയുമ്പോൾ നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനായാണ് ആ വിവരം മറച്ചുവയ്ക്കുന്നത്. അതിനാൽ, നിങ്ങളെ മറ്റൊരാൾ തടയുന്നുണ്ടോ എന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല, ”വാട്സ്ആപ്പ് വ്യക്തമാക്കി.




أحدث أقدم