യുവതിയുടെ നഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ; ഓൺലൈൻ കാമുകൻ അറസ്റ്റിൽ


 




തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന വീഡിയോ കൈക്കലാക്കി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി പി രമേഷ്(28) ആണ് പിടിയിലായത്. സമൂഹ മാധ്യമം വഴി ചങ്ങാത്തത്തിൽ ഏർപ്പെട്ട ശേഷം കുട്ടിയുടെ നഗ്ന വീഡിയോ കൈക്കലാക്കുകയായിരുന്നു. കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുടെ നഗ്ന ചിത്രമാണ് പ്രതി ഷെയർ ചാറ്റ് വഴി പ്രചരിപ്പിച്ചത്. 

കുട്ടിയുമായി സൗഹൃദത്തിലായ ശേഷം യുവാവ് പതിവായി വീഡിയോ കോൾ ചെയ്‌തു. വീഡിയോ കോളിനിടെ നഗ്ന ആകാൻ നിർദ്ദേശിച്ചു. പിന്നീട് ഇത് സ്‌ക്രീൻ ഷോട്ട് എടുത്ത് പെൺകുട്ടിയുടെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെ അയച്ചു കൊടുക്കുകയായിരുന്നു. 

കാട്ടാക്കട ഇൻസ്പെക്റ്റർ കിരണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌. പ്രതിക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

Previous Post Next Post