വയനാട് : അടിവാരം പൊട്ടിക്കയ്യില്‍ വീടിന് പുറക് വശത്തെ മതില് ഇടിഞ്ഞുവീണ് വൃദ്ധ മരണപ്പെട്ടു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ കനകമ്മ(72)യാണ് ഇന്ന് രാവിലെ മണ്ണിനടിയിൽ അകപ്പെട്ട് മരിച്ചത്.
വീടിനോട് ചേര്‍ന്ന ചായ്പ്പില് നില്‍ക്കവെ മതില് ഇടിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നാട്ടുകാര്‍ ഉടന്‍തന്നെ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത് , പഞ്ചായത്ത് പ്രതിനിധികൾ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്,പോലീസ് വില്ലേജ് ഓഫീസർ , എന്നിവർ സ്ഥലം സന്ദർശിച്ചു