ഒരു പുതിയ വകുപ്പ് കൂടി; സഹകരണ മന്ത്രാലയം ആരംഭിച്ച് കേന്ദ്ര സർക്കാർ




ന്യൂഡൽഹി : രാജ്യത്തെ സഹകരണ മേഖലയ്ക്ക് ഉർജ്ജം നൽകുന്നതിന്റെ ഭാഗമായി സഹകരണ മന്ത്രാലയം ആരംഭിച്ച് കേന്ദ്ര സർക്കാർ.

സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് പ്രത്യേകം മന്ത്രാലയം ആരംഭിച്ചതെന്ന് സർക്കാർ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി.

രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനുളള ഭരണപരവും നിയമപരവും നയപരവുമായ ചട്ടക്കൂടുകൾ ഒരുക്കുകയാണ് മന്ത്രാലയത്തിന്റെ പ്രഥമ ദൗത്യം. സഹകരണ മേഖലയെ അതിന്റെ വേരുകൾ ദൃഢമാക്കുന്നതിന് കൂടുതൽ ജനാധിഷ്ടിത പ്രസ്ഥാനമായി മാറ്റുകയാണ് ലക്ഷ്യം.

രാജ്യത്ത് സഹകരണാധിഷ്ടിത സാമ്പത്തിക വികസനം ഏറെ പ്രസക്തമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാർ നടപടി. സഹകരണ മേഖലയ്ക്ക് ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഉൾപ്പെടെയുളള കാര്യങ്ങളിൽ മന്ത്രാലയം മാർഗനിർദ്ദേശം നൽകും. ബഹുസംസ്ഥാന സഹകരണ സ്ഥാപനങ്ങളും കൂടുതൽ സജീമാക്കും.

ബജറ്റ് വിഹിതം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

 

Previous Post Next Post