കുന്നംകുളം നഗരസഭാ കൗണ്‍സിലിനിടെ സിപിഐഎം-ബിജെപി കൂട്ടത്തല്ല്; വനിതാ കൗണ്‍സിലര്‍ കുഴഞ്ഞുവീണു




കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം. അടിയന്തിര പ്രമേയത്തിന് ചെയര്‍പേഴ്‌സണ്‍ അനുമതി നല്‍കാത്തതാണ് സിപിഐഎം-ബിജെപി സംഘര്‍ഷത്തിന് കാരണമായത്. യോഗം പിരിച്ചുവിട്ട സിപിഐഎമ്മില്‍ നിന്നുള്ള നഗരസഭാധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. ഇതിനിടെ ബിജെപി നേതാവും നഗരസഭ മുന്‍ സ്ഥിരംസമിതി അധ്യക്ഷയുമായ ഗീത ശശി കുഴഞ്ഞുവീണു. രേഖ സജീഷിനേയും എന്ന മറ്റൊരു ബിജെപി അംഗത്തിനും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇരുവരേയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുന്നംകുളം നഗരസഭ സിപിഐഎമാണ് ഭരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ മാനിക്കാതയാണ് ഇരുപാര്‍ട്ടികളിലും പെട്ട അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
Previous Post Next Post