കനത്ത മഴയിൽ മൂന്നാറില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു






ഇടുക്കി:  കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍. കൊച്ചി - മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്.

മണ്ണുനീക്കാന്‍ ശ്രമം തുടരുകയാണ്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്.

 മറയൂര്‍ റോഡില്‍ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെയും മണ്ണുനീക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കഴിഞ്ഞ രാത്രിയിലും മൂന്നാറിനും സമീപപ്രദേശങ്ങളിലും കനത്ത മഴയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് മണ്ണിടിച്ചിലുണ്ടായത്.

ഇന്ന് രാവിലെ മഴയുടെ തോത് കുറഞ്ഞിട്ടുണ്ടെങ്കിലും പലപ്രദേശങ്ങളിലും ഒറ്റപ്പട്ട കനത്ത മഴ പെയ്യുന്നുണ്ട്.
Previous Post Next Post