ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കാണിക്കാനെത്തിയ അർജുനന് നാട്ടുകാരുടെ മർദ്ദനം.


തൊടുപുഴ/ വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനനെ തെളിവെടുപ്പിനിടെ നാട്ടുകാരുടെ മര്‍ദനം. പ്രതി അർജുനെ എസ്റ്റേറ്റില്‍ പൊലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാട്ടുകാര്‍ രോഷപ്രകടനവുമായി പാഞ്ഞടുക്കുകയും ഒരാൾ മുഖത്ത് രണ്ടു തവണ മർദ്ദിക്കുകയും ചെയ്യുന്നത്.
പൊലീസ് ഒപ്പമുണ്ടായിട്ടും സമീപവാസികൾ അർജുൻ കാട്ടിയ കൊടും ക്രൂരതയിൽ കലിപൂണ്ട് പാഞ്ഞടുക്കുകയായിരുന്നു. കൂടുതൽ പോലീസ് ഉണ്ടായിരുന്നതിനാലാണ് ഒരു വാൻ കൈയ്യേറ്റം ഒഴിവായത്.
പൊലീസിന്റെ വലയം ഭേദിച്ച് വന്നയാളാണ് അർജുന്റെ മുഖത്തടിക്കുന്നത്. ശാസ്ത്രീയ തെളിവെടുപ്പിലൂടെ അർജുനെതിരെ പരമാവധി വകുപ്പുകൾ ചുമത്താനുള്ള ഉദ്ദേശവുമായാണ് രണ്ടാം വട്ടവും തെളിവെടുപ്പിനായി അർജുനനെ ക്രൂരത അരങ്ങേറിയ വീട്ടിൽ കൊണ്ട് വരുന്നത്. ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ രീതി അർജുൻ പൊലീസിനു മുന്നിൽ പുനരാവിഷ്കരിക്കുകയുണ്ടായി.


Previous Post Next Post