പരി. കാതോലിക്കാ ബാവായുടെ സ്മരാണാർഥം 2കോടി രൂപയുടെ സ്കോളർഷിപ്പ്






പീരുമേട് :   പൗരസ്ത്യ കാതോലിക്കായും കോളേജ് പ്രസിഡന്റ്മായിരുന്ന കാലം ചെയ്ത പരി. ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായുടെ സ്മരണാർഥം രണ്ടു കോടി രൂപ യുടെ വിദ്യാഭാസ സ്കോളർഷിപ്പ് നൽകുവാൻ കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചീനീയറിംഗ് കോളേജ് ഗവേണിംഗ് ബോഡി തീരുമാനിച്ചു. 
ഫാ. ജോൺ സി ചിറത്തലാട്ട് കോർ എപ്പസ്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. പരി. ബാവായുടെ ആഗ്രഹപ്രകാരം വർഷങ്ങളായി കോളേജ് നൽകി വരുന്ന സ്കോളർഷിപ്പ് ആണ് ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ മെമ്മോറിയൽ എഡ്യുക്കേഷണൽ സ്കോളർഷിപ്പ് ആയി മാറിയിരിക്കുന്നത്.

 പഠനത്തിൽ മികച്ചവരും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന എഞ്ചീനീയറിംഗ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പരി. ബാവായുടെ ആശയപ്രകാരം വർഷങ്ങളായി രണ്ട് കോടി രൂപയുടെ സാമ്പത്തിക സഹായം ജാതിമത ഭേദമെന്യെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കണമെന്ന് ബാവാ കർശനമായി നിർദേശിച്ചിരുന്നവെന്ന് കോളേജ് ഡയറക്ടർ ഫാ. ജിജി. പി. എബ്രഹാം പറഞ്ഞു. 

അർഹരായ വിദ്യാർഥികളെ കണ്ടെത്താനായി ഒരു 
സ്കോളർഷിപ്പ് പരീക്ഷ ഓൺലൈനിൽ നടത്തുവാനും അതിൽ മികച്ച വിജയം നേടുന്നവർക്ക് ഫീസിളവുകളോടു കൂടി മെക്കാനിൽ , സിവിൽ, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യുണിക്കേഷൻ, ഇലക്ട്രിക്കൽ , കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ വിദ്യാർത്ഥികളുടെ അഭിരുചി അനുസരിച്ച് അഡ്മിഷൻ നേടാവുന്നതാണ്. 

 ആറ് സെന്ററുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 7 ന് മലബാർ (91764 92110), എറണാകുളം (9961510339), കോട്ടയം (94968 02908), സെന്ററുകളിലും 8 ന് ഇടുക്കി (9846916751), പത്തനംതിട്ട (9567620923) തിരുവനന്തപുരം (9944606728) സെന്ററുകളിലും പരീക്ഷ നടക്കും. 

  പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് ആധാരമാക്കിയുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തുന്നത്.റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഈ പരീക്ഷയോടൊപ്പം കെഇഇ, കെഇഎഎം ഏതെങ്കിലും ഒന്നിൽ യോഗ്യത നേടണം. 2014 മുതൽ 1000 ത്തോളം കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്. 

വിശദ വിവരങ്ങൾക്ക്: 9072200344 7559933571, 7025062628, 8075250059, 9895385287
ഓൺലൈൻ, രജിസ്‌ട്രേഷനു വേണ്ടി www.mbcpeermade.com.

Previous Post Next Post