കൊച്ചി; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്നു മുതൽ. ബീച്ചുകൾ ഉൾപ്പടെയുള്ള തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കും.ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾക്ക് ആറു ദിവസം പ്രവർത്തിക്കാനും അനുമതിയുണ്ട്. സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാം. ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്.
ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്നു മുതൽ 28 വരെ രാവിലെ 7 മുതല്‍ രാത്രി 9വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് പകരും.
എസി ഇല്ലാത്ത റെസ്റ്റോറന്റുകളില്‍, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്കി.