കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായി, സംസ്കാരം വണ്ടൂരിൽ




തിരുവനന്തപുരം:  പ്രശസ്ത കഥകളി നടൻ  നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഓർമ്മയായി. പൂജപ്പുരയിലെ നെല്ലിയോട് മനയിലായിരുന്നു അന്ത്യം.  ഭൗതിക ശരീരം മലപ്പുറം വണ്ടൂരിൽ ഇന്ന് ഉച്ചകഴിഞ്ഞ് സംസ്കരിക്കും.

കഥകളിയിൽ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവൻ നമ്പൂതിരി. 

കേരള സർക്കാരിന്റെ കഥകളി പുരസ്‌കാരം 2013 ൽ നേടി.

എറണാകുളം ജില്ലയിലെ 
ചേരാനെല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണുനമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനാണ്. 

കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂർത്തിയാക്കി. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ 2018 ലെ ഫെലോഷിപ്പും നേടിയിട്ടുണ്ട്.

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം തിരുനടയിൽ നിരവധി തവണ വേഷം കെട്ടി ആടിയിട്ടുള്ള അദ്ദേഹത്തിന് 2019 ലെ കലാവല്ലഭപുരസ്ക്കാരം സമ്മാനിച്ചിരുന്നു.
أحدث أقدم