ആറു ദിവസവും കടകള്‍ തുറക്കല്‍, വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; ലോക്ഡൗണ്‍ ഇളവിലെ ശുപാര്‍ശകളിങ്ങനെ

ആറു ദിവസവും കടകള്‍ തുറക്കല്‍, വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം; ലോക്ഡൗണ്‍ ഇളവിലെ ശുപാര്‍ശകളിങ്ങനെ നിലവില്‍ ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനത്തിന് മാറ്റം വന്നേക്കുമെന്നാണ് സൂചന 
സംസ്ഥാനത്ത് കൊവിഡ് വ്യാപന നിയന്ത്രണ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഇന്ന് അവലോകന യോഗം. ലോക്ഡൗണ്‍ ഇളവ് സംബന്ധിച്ച് ചീഫ് സെര്ട്ടറി തല ശുപാര്‍ശ വന്നിട്ടുണ്ട്.

 വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കുക, ആഴ്ചയില്‍ ആറ് ദിവസവും എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കുക തുടങ്ങിയവയാണ് ശുപാര്‍ശ. അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും. നിലവില്‍ ടിപിആര്‍ അടിസ്ഥാനമാക്കി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനത്തിന് മാറ്റം വന്നേക്കുമെന്നാണ് സൂചന. തദ്ദേശസ്ഥാപനങ്ങളിലെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിലവിലെ സംവിധാനത്തിന് പകരം പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിദഗ്ധ സമിതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ്പുതിയ നിര്‍ദേശങ്ങള്‍ സമിതി നല്‍കിയിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പ്രായോഗികമല്ലെന്നും പിന്‍വലിക്കണമെന്നും നേരത്തെ തന്നെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ലോക് ഡൗണ്‍ ഉളവുകളിലെ പുതിയ നിര്‍ദേശങ്ങളും ഇന്ന് ഉണ്ടായേക്കും. വാരാന്ത്യങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുമോ എന്നതായിരിക്കും ജനങ്ങള്‍ കാത്തിരിക്കുന്ന തീരുമാനം. സംസ്ഥാനത്ത് 13,984 പേര്‍ക്ക് ഇന്നലെ കൊവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.


أحدث أقدم