ഓണത്തിന് മദ്യം ഓണ്‍ലൈനില്‍; പരീക്ഷണ വില്‍പന ഉടന്‍




 സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പനയ്ക്കുള്ള സാഹചര്യം വീണ്ടും സജീവമായി പരിശോധിക്കുന്നു. ഓണ്‍ലൈനായി പണമടച്ച് ഉപഭോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള സംവിധാനം ഒരുക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണം ലക്ഷ്യമിട്ട് മദ്യവില്‍പനയില്‍ ഈ രീതി നടപ്പാക്കാനാണ് നീക്കമെന്നാണ് വിവരം. പത്ത് ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പന ആരംഭിച്ചേക്കും. പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുന്‍പ് സംസ്ഥാനത്തെ 270 ഔട്ട് ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് നീക്കം.
 ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി 13 ഔട്ട് ലറ്റുകളിലെ സ്‌റ്റോക്, വില വിവരങ്ങള്‍ ബെവ്‌കോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. Also Read - 'പിളര്‍പ്പിന് പിന്നില്‍ സിപിഐഎം ഇടപെടല്‍; സ്വതന്ത്ര കേരള ഐഎന്‍എല്‍ ലക്ഷ്യം' സംസ്ഥാനത്തെ മദ്യ വില്‍പന രീതിയില്‍ ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് പുതിയ രീതികള്‍ ഉള്‍പ്പെടെ പരീക്ഷിക്കാന്‍ ബെവ്‌കോ തയ്യാറാകുന്നത്. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ ആള്‍കൂട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. മദ്യ വില്‍പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.


Previous Post Next Post