വരുമാനം നഷ്ടം നികത്താൻ സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്‍റെ വില കൂട്ടി





തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശ നിർമിത വിദേശ മദ്യത്തിന്‍റെ വില കൂട്ടി.
പ്രമുഖ ബ്രാൻഡുകൾക്ക് 1000 രൂപയോളം വില കൂടും. 

കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിശദീകരണം.

ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റമില്ല.

വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനവുമായാണ് ഉയര്‍ത്തിയത്.  പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളം വില വര്‍ദ്ധനയുണ്ട്. 

എന്നാല്‍, ബവ്കോയുടെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനം മാത്രമാണ് വിദേശ നിര്‍മിത വിദേശ മദ്യ വില്‍പ്പനയെന്ന് ബവ്കോ അറിയിച്ചു.
Previous Post Next Post