മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഉദ്യോഗാർഥികളുടെ മുടി മുറിച്ച് പ്രതിഷേധം





തിരുവനന്തപുരം : പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ഉദ്യോ​ഗാര്‍ത്ഥികള്‍.
 
പിഎസ് സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെ സെക്രട്ടേറിയറ്റിന് മുന്നിലെ പി.എസ്.സി സമരപന്തലില്‍ മുടി മുറിച്ചുകൊണ്ടാണ് ഉദ്യോ​ഗാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധിച്ചത്.

ലാസ്റ്റ് ​ഗ്രേഡ് സര്‍വന്റ്സ്, അധ്യാപകര്‍, വനിതാ കോണ്‍സ്റ്റബിള്‍ തുടങ്ങി വിവിധ റാങ്ക് ഹോള്‍ഡേഴ്സാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഇവരുടെയൊക്കെ കാലാവധി ഓ​ഗസ്റ്റ് നാലിന് അവസാനിക്കുകയാണ്. ഈ റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധം നടക്കുന്നത്.


Previous Post Next Post