ചായക്കടക്കാരന്പിഴ ചുമത്താൻ മജിസ്ട്രേറ്റ് എത്തി . മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് മുമ്പിൽ ചായക്കട ഉടമ: റോഡിൽ കിടന്ന് പ്രതിഷേധിച്ചു നാട്ടുകാര്‍ വളഞ്ഞതോടെ നീക്കം ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി.





കല്പറ്റ/ ചായക്കടക്കാരനെ പിഴയടപ്പിക്കാനെത്തിയ സെക്ട്രല്‍ മജിസ്‌ട്രേറ്റിനെ നാട്ടുകാര്‍ വളഞ്ഞതോടെ നീക്കം ഉപേക്ഷിച്ച് അധികൃതര്‍ മടങ്ങി. വയനാട്ടിലെ പഴയ വൈത്തിരിയിലാണ് സംഭവം. ഈ വഴി വാഹനത്തിലെത്തിയ സെക്ട്രല്‍ മജിസ്‌ട്രേറ്റ് ചായക്കടക്കാരന് പിഴ ചുമത്തുകയായിരുന്നു. കടക്കാരന്‍ കരഞ്ഞു പറഞ്ഞിട്ടും സെക്ട്രല്‍ മജിസ്‌ട്രേറ്റ് നടപടികളുമായി മുന്നോട്ട് പോയി. ഇതോടെ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും ആത്മഹത്യ മാത്രമാണ് മാര്‍ഗമെന്നും പറഞ്ഞ് കടക്കാരന്‍ വാഹനത്തിന് മുന്നില്‍ കിടന്നു. തുടര്‍ന്നായിരുന്നു നാട്ടുകാരുടെ ഇടപെടല്‍ ഉണ്ടായത്.
പ്രദേശത്തെ ജനങ്ങള്‍ ശക്തമായ നിലപാടെടുത്തതോടെ പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളുടെ പേരില്‍ സംസ്ഥാനത്തൊട്ടാകെ മനുഷ്യത്വരഹിതമായി പിഴ ചുമത്തുന്നുവെന്ന് ആക്ഷേപങ്ങളു യരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വയനാട്ടിലെ സംഭവം സമൂഹമാധ്യങ്ങളിലും ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്.


ചായക്കടയ്ക്ക് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നുവെന്ന് പറഞ്ഞാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്താന്‍ ശ്രമിച്ചത്. പിഴ അടയ്ക്കാതെ പറ്റില്ല എന്ന നില വന്നതോടെ കടയുടമ സെക്ട്രല്‍ മജിസ്‌ട്രേറ്റിന്റെ വാഹനത്തിന് മുന്നില്‍ കിടന്നാണ് പ്രതിഷേധിച്ചത്. നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ പിഴ ചുമത്താനുള്ള ശ്രമം ഉപേക്ഷിച്ച് സെക്ട്രല്‍ മജിസ്‌ട്രേറ്റ് മടങ്ങി. ഉദ്യോഗസ്ഥര്‍ക്ക് ക്വാട്ട നിശ്ചയിച്ച് വിടുന്നത് കാരണമാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് വന്‍തുക പിഴ ചുമത്തുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.
Previous Post Next Post