ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് മരണം മൂന്നായി






സിഡ്നി:  ഓസ്ട്രേലിയയിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് മരണം മൂന്നായി.

അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ ചാലക്കുടി പോട്ട നടക്കുന്ന് ചുള്ളിയാടൻ ബിബിന്റെ മൂത്ത മകൻ ക്രിസ് ബിബിൻ(8) ഇന്ന് രാവിലെ മരിച്ചു.

സിഡ്നിക്കടുത്ത് ഓറഞ്ചിൽനിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളിയായ ബിബിനും കുടുംബവും സഞ്ചരിച്ച കാർ കഴിഞ്ഞ മാസം 22 നാണ് ട്യുവുമ്പായിൽ വച്ച് അപകടത്തിൽപെട്ടത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകൾ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

Previous Post Next Post