ഭാര്യയുമായി പതിവായി തർക്കവും വഴക്കും പതിവായിരുന്നു യുവാവ് ഭാര്യയോടുള്ള പ്രതികാരമെന്നോണം എട്ട് മാസം പ്രായമുള‌ള സ്വന്തം മകളെ എടുത്ത് നിലത്തടിച്ച് കൊലപ്പെടുത്തി.



ഭാര്യയുമായി പതിവായി തർക്കവും വഴക്കും പതിവായിരുന്നു യുവാവ് ഭാര്യയോടുള്ള പ്രതികാരമെന്നോണം എട്ട് മാസം പ്രായമുള‌ള സ്വന്തം മകളെ എടുത്ത് നിലത്തടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് പിതാവിന്റെ ഈ കൊടും ക്രൂരത അരങ്ങേറിയത്. ഭാര്യയുമായി വഴക്കിട്ട മുഹമ്മദ് നസീം എട്ട് മാസം പ്രായമുള‌ള സ്വന്തം പെൺകുഞ്ഞിനെ മരിക്കും വരെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ച് പോലീസ് പറയുന്നത്.
ജൂലായ് 31നാണ് ഈ ക്ർരോരത്ത അരങ്ങേറുന്നത്. നസീമും ഭാര്യ മഹ്‌താബ് ജഹാനും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞു ഏകദേശം മൂന്ന് മാസം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ എന്തുമേതിനും, ചെറിയ കാര്യങ്ങൾക്ക് പോലും തർക്കവും വഴക്കും പതിവായിരുന്നു. ഈയിടെ ഒരു ദിവസം വഴക്ക് മൂർച്ഛിച്ചപ്പോൾ മഹ്‌താബ് കുഞ്ഞിനെയും എടുത്ത് വീട് വിട്ടു മാതാപിതാക്കളുടെ അടുത്തേക്ക് പോയി.

ദിവസങ്ങൾ കഴിഞ്ഞു ജൂലായ് 31ന് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ നസീം മഹ്താബിന്റെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിപ്പോയ കാര്യം പറഞ്ഞു രണ്ടുപേരും വാഴക്കാരംഭിച്ചു. വഴക്കിനിടെ കുഞ്ഞിനെയെടുത്ത നസീം ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി മരിക്കും വരെ കുഞ്ഞിനെ നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മഹ്താബ് കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് നസീമിനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത് ജയിലിൽ എത്തിക്കുകയായിരുന്നു
Previous Post Next Post