കടന്നല്‍ കുത്തേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു






പാലക്കാട് കല്ലടിക്കോടിന് സമീപം കടന്നല്‍ കുത്തേറ്റ് അഞ്ചു വയസുകാരന്‍ മരിച്ചു.
കല്ലടിക്കോടിന് സമീപം കോണിക്കഴി സ്വദേശി കണ്ണന്‍ - ലക്ഷ്‌മി ദമ്ബതികളുടെ മകന്‍ സജിത്ത് ആണ് മരിച്ചത്.

സത്രംകാവില്‍ക്കുന്ന് എ യു പി സ്ക്കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഞായറാഴ്ച്ചയാണ് സജിത്തിനും അച്ഛന്‍ കണ്ണനും കടന്നല്‍ കുത്തേറ്റത്. 

അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കാന്‍ പോയതായിരുന്നു. വിറക് വെട്ടുന്നതിനിടെ മരത്തിലുണ്ടായിരുന്ന കടന്നല്‍കൂട് ഇളകി. ഇതു കണ്ട് രണ്ടു പേരും ഓടിയെങ്കിലും വലിയ തോതില്‍ കടന്നല്‍ കുത്തേറ്റു. പിന്നീട് ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


أحدث أقدم