പ്രസവിച്ച സ്വന്തം കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ, ആറു വയസ്സുള്ള ആണ്‍കുട്ടിയെ എറണാകുളത്ത് അമ്മ ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു.



കൊച്ചി/ അമ്മ കുട്ടിയെ കെ എസ് ആര്‍ ടി സി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. ആറു വയസ്സുള്ള ആണ്‍കുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ വളര്‍ത്താന്‍ വയ്യ എന്ന് മാത്രമാണ് ഇവര്‍ മറുപടിയായി പറയുന്നത്.


Previous Post Next Post