കരസേനയുടെ ഹെലികോപ്ടർ ഡാമിൽ തകർന്നുവീണു







ചണ്ഡീഗഡ്: പഞ്ചാബിലെ പത്താൻകോട്ട് കരസേനയുടെ ഹെലികോപ്ടർ തകർന്നുവീണു. രഞ്ജിത് സാഗർ ഡാമിലേക്ക് ഹെലികോപ്ടർ പതിച്ചത്. ആളപായമില്ലെന്നും പൈലറ്റും സഹ പൈലറ്റും സുരക്ഷിതരാണെന്നുമാണ് റിപ്പോർട്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. പൊലീസിന്റെയും സൈന്യത്തിന്റെയും ടീമുകളും സ്ഥലത്തുണ്ട്. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമല്ല.

Previous Post Next Post