സാമ്പത്തിക പ്രതിസന്ധി; ഒറ്റപ്പാലത്ത് പച്ചക്കറി വ്യാപാരി ജീവനൊടുക്കി







പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. കോതകുറിശ്ശിയിലെ പച്ചക്കറി വ്യാപാരി അലവി ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 37 വയസായിരുന്നു. മൃതദേഹം പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്കായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അലവിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കച്ചവടത്തിലുണ്ടായ കുറവാണ് ബാധ്യതയ്‌ക്ക് കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. അതേസമയം, സാമ്പത്തിക ബാധ്യതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു


Previous Post Next Post