സഹകരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കും, നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരെ കോളേജ് പ്രിൻസിപ്പലിന്റെ ലൈംഗീകാതിക്രമം. പ്രിൻസിപ്പൽ ഒളിവിൽ


 


പരീക്ഷയ്ക്കായി എത്തിയ നഴ്സിംഗ് വിദ്യാർത്ഥിനിക്ക് നേരെ കോളേജ് പ്രിൻസിപ്പലിന്റെ ലൈംഗീകാതിക്രമം. സംഭവത്തിൽ നഴ്സിംഗ് കോളേജ് പ്രിസിപൽ കെ വെങ്കിട്ട റാവുവിനെതിരെ പോലീസ് കേസെടുത്തു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഷീലാ നഗറിൽ പ്രവർത്തിച്ചു വരുന്ന നഴ്സിംഗ് കോളേജ് പ്രിൻസിപ്പാലിനെതിരെയാണ് ഇത്തരത്തിൽ പരാതി ഉണ്ടായിരിക്കുന്നത്.
കാക്കിനഡയിലെ നഴ്സിംഗ് കോളേജിൽ നിന്ന് ഷീല നഗറിലെ കോളേജിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനിക്കെതിരെയാണ് ലൈംഗീക അതിക്രമം ഉണ്ടായത്. ഇത് സംബന്ധിച്ച് 21 കാരിയായ വിദ്യാർത്ഥിനി വിശാഖപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുക്കുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ പ്രിൻസിപ്പാൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രാക്ടിക്കൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ലൈംഗീകമായി ഉപദ്രവിക്കുകയായി രുന്നു. താനുമായി സഹകരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും പ്രിൻസിപ്പൽ ഭീക്ഷണിപ്പെടുത്തി. കുറച്ച് ദിവസങ്ങളായി വിദ്യാർത്ഥിനിയെ പ്രിൻസിപ്പൽ ലൈംഗീകമായി ഉപദ്രവിച്ചു വരുകയായിരുന്നു. ജൂലൈ 31 ആണ് വിദ്യാർത്ഥിനി വിശാഖപട്ടണം പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. കോളേജിൽ അന്വേഷണത്തിനെത്തിയ പോലീസ് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.



Previous Post Next Post