കൊറോണ വാക്സിനേഷൻ നൽകുന്ന സ്ത്രീകളടക്കമുള്ള ആരോഗ്യപ്രവർത്തകരെ താമസസ്ഥലത്തു നിന്നും ഒഴിയണമെന്ന് കാണിച്ച് കൃഷിവകുപ്പും പഞ്ചായത്ത് ഭരണസമിതിയും ചേർന്ന് നൽകിയ നോട്ടീസിന് ഹൈക്കോടതി സ്റ്റേ ചെയ്തു.




വട്ടവട : പഞ്ചായത്തിൽ വാക്സിനേഷൻ അടക്കമുള്ള കൊറോണ രോഗികളുടെ ചികിത്സയ്ക്കും മറ്റും ആരോഗ്യവകുപ്പ് നിയോഗിച്ചിട്ടുള്ള പതിമൂന്നോളം വരുന്ന ആരോഗ്യപ്രവർത്തകർ രണ്ടു മാസങ്ങൾക്ക് മുൻപു മുതൽ ഹോസ്പിറ്റലിൽ നോട് ചേർന്നു തന്നെയുള്ള കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. രാത്രി പ്രകൃതിക്ഷോഭം ഉണ്ടായി മണ്ണിടിഞ്ഞു കെട്ടിടത്തിന് മുകളിലേക്ക് വീഴുകയും ചോർന്നൊലിക്കും ചെയ്ത സാഹചര്യത്തിൽ  എം എൽ എ രാജായുടെ നിർദ്ദേശപ്രകാരം ഊർക്കാട് ഹോട്ടി കോർപ്പ് കെട്ടിടത്തിലേക്ക് മാറുകയുണ്ടായി.  ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ ഈ കഴിഞ്ഞ ദിവസം   കൃഷി ഓഫീസറും മേൽ ഉദ്യോഗസ്ഥരും ചേർന്ന് നേരിട്ടെത്തി ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിച്ച പശ്ചാത്തലത്തിലാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം തൽസ്ഥിതി തുടരാൻ  പഞ്ചായത്തിന് ഉത്തരവ് നൽകി.  കോവിഡിൻറെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന ഒരു പഞ്ചായത്ത് കൂടിയാണ് വട്ടവട. ഇതുവരെ 343  ഓളം വരുന്ന വട്ടവട നിവാസികൾക്ക് കൊറോണ രോഗം സ്ഥിരീകരിക്കുകയും. ഏകദേശം അയ്യായിരത്തോളം ആളുകൾക്ക് വാക്സിൻ ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ചെണ്ടുവര, എല്ലാ പെട്ടി,പതിനെട്ടാംമൈൽ എന്നീ സ്ഥലങ്ങളിലെ  ആൾക്കാർക്ക് വാക്സിനേഷൻ നൽകുന്ന ഒരു സെൻറർ കൂടിയാണ് പ്രൈമറി ഹെൽത്ത് സെൻറർ വട്ടവട. 7/07/2021
തീയതിയിൽ ഹോട്ടി കോർപ്പ്  പ്രതിനിധികളും,വട്ടവട കൃഷി ഓഫീസറും,  പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും യോഗം ചേർന്നു ഏകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചാ ഫയൽ നമ്പർ എ3-1709/2021 No1/2
ആരോഗ്യപ്രവർത്തകരെ മാറ്റണമെന്ന്  തീരുമാനമെടുക്കുകയും ചെയ്തു. ഈ വരുന്ന  ദിവസം മാറിക്കൊടുക്കണമെന്ന് നിർദേശിച്ച നോട്ടീസ് നൽകുകയും ചെയ്തു.യാതൊരു വിധ സൗകര്യങ്ങളും ഇല്ലാത്ത ഒരു കെട്ടിടത്തിലേക്ക് ആണ് മാറാൻ നിർദ്ദേശിച്ചിരുന്നത്. ഇത്രയും ആളുകൾക്ക് താമസിക്കുവാനുള്ള സൗകര്യം ഇല്ല എന്നും സ്ത്രീകൾ അടക്കമുള്ള ആളുകളാണ് ഈ ഗ്രൂപ്പിൽഉള്ളത് എന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയെ ബോധിപ്പിച്ച അതിൻറെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
 പഞ്ചായത്ത് നൽകിയ സ്ഥലത്താണ്  ഹോർട്ടികോർപ്പ് ബിൽഡിംഗ് പണിതത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും ഇതുവരെ ഒരു പ്രവർത്തനവും ഈ ബിൽഡിങ്ങിൽ നടന്നിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.


ഇപ്പോൾ കൊറോണ കൂടി വരുന്ന സാഹചര്യത്തിൽ വാക്സിനേഷനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആണ് പ്രാധാന്യം നൽകേണ്ടതെന്നും 
 കളക്ടർ ഡിഎംഒ എന്നിവർ നിർദ്ദേശിച്ചിട്ടു പോലും കൃഷി വകുപ്പ് അധികൃതർ വഴങ്ങാത്ത സാഹചര്യത്തിൽ ആണ് കോടതിയെ സമീപിച്ചത് .വട്ടവട മേഖലയിൽകൊറോണ കൂടി വരുന്ന സാഹചര്യത്തിൽ കൃഷികൾ ഒന്നും തന്നെ നടക്കുന്നില്ല. മൂന്നാറിൽ നിന്നും ഏകദേശം 50 കിലോമീറ്റർ ഉള്ള വട്ടവടയിൽ ഏക ഹോസ്പിറ്റൽ സൗകര്യം ലഭിക്കുന്ന സ്ഥലമാണ് ഈ ഹെൽത്ത് സെൻറർ.ചില ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ ഭരണസമിതിയുടേയും സ്വാർത്ഥതാല്പര്യങ്ങൾ ആണ് ഇതിനു പുറകിൽ എന്ന് അറിയാൻ സാധിച്ചിട്ടുള്ളത്.
Previous Post Next Post