താനൂരിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു







താനൂർ: കെ പുരത്ത് ലോറികള്‍ കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹറാ(26)ണ് മരിച്ചത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന അമിത വേഗതയില്‍ എത്തിയ ലോറിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയും കുട്ടിയിടിച്ചാണ് അപകടം. ഇരു ലോറികളുടെയും ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു . ക്യാബിന്‍ ഉള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെയും സഹ പ്രവര്‍ത്തകരെയും ലോറി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

താനൂര്‍ ഫയർഫോഴ്സിൻ്റെ യുണിറ്റും പൊലീസും എത്തിയാണ് ഗതാഗത തടസ്സം നീക്കം ചെയ്തത്.

Previous Post Next Post