കോട്ടയം കൂരോപ്പടയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി



കോട്ടയം : കൂരോപ്പട എരുത്തുപുഴയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി 
ഇന്ന് രാവിലെ എരുത്തുപുഴ ഷാപ്പിൻ്റെ പുറകിൽ പന്നഗം തോട്ടിൽ ആണ് പെരുമ്പാമ്പിനെ കണ്ടത് കണ്ട ഉടൻ തന്നെ ഷാപ്പ് ഉടമ കൊച്ചുമോനും സുഹൃത്തുക്കളും പെരുമ്പാമ്പിനെ പിടികൂടി തുടർന്ന് കൂരോപ്പട
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസിനെ വിവരം അറിയിച്ചു ഗോപി ഉല്ലാസും മെമ്പർ അനിൽ കൂരോപ്പടയും സ്ഥലത്ത് എത്തി ഇവർ ഉടൻ തന്നെ വനം വകുപ്പ് അധികാരികളെ വിവരം ധരിപ്പിച്ചു ഉച്ചയോട് കൂടി വനം വകുപ്പ് ഉദ്ധ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ ചാക്കിലാക്കി  .പാമ്പിനെ വനത്തിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് അറിയിച്ചു 
സാധാരണ ഈ തോട്ടിൽ പെരുമ്പാമ്പ് എത്താറില്ല കഴിഞ്ഞ ഇടയിൽ ഉണ്ടായ ശക്തമായ മഴയിൽ പെരുമ്പാസ് എത്തപ്പെട്ടതാകാം എന്ന് കരുതുന്നു
Previous Post Next Post