കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള എംബസി മാര്‍ഗ്ഗനിര്‍ദേശങ്ങൾ







കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയാതെ  ഇന്ത്യയിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങൾ ഇന്ത്യൻ ഇന്ത്യന്‍ എംബസി പുറത്തിറക്കി . 

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോര്‍ട്ടലില്‍ രജിസ്ട്രേഷനും വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റും അപ്‍ലോഡ് ചെയ്ത ശേഷം നിരവധി സംശയങ്ങള്‍ പ്രവാസികള്‍ എംബസിയോട് ചോദിച്ചിരുന്നു. ഈ വിഷയങ്ങളെല്ലാം കുവൈത്ത് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടുണ്ടെന്നും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
 
ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന കുവൈത്ത്‌ പ്രവാസികളിൽ പ്രത്യേക സാഹചര്യത്തിൽ അടിയന്തരമായി കുവൈത്തിലേക്ക് തിരിച്ചെത്തേണ്ടവർ ക്കുള്ള നിർദേശങ്ങൾ:
info.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അടിയന്തര ആവശ്യത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടത്തി എംബസിക്ക് മെയിൽ അയക്കുക. സ്പോണ്‍സര്‍ അല്ലെങ്കില്‍ തൊഴില്‍ ദാതാവും ഇത് വ്യക്തമാക്കി എംബസിയെ അറിയിക്കണം.
.കത്തിനൊപ്പം താഴെ പറയുന്ന രേഖകൾ കൂടി ഉൾപ്പെടുത്തണം.

1 പാസ്പോർട്ട്
2 സിവിൽ ഐഡി
3 തൊഴിൽ കരാർ (ലഭ്യമെങ്കിൽ)
4 കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ രജിസ്ട്രേഷൻ ചെയ്തതിന്റെ തെളിവ്/സ്ക്രീൻഷോട്ട്
5 ഇമ്യൂൺ, ശ്ലോനക്, കുവൈത്ത്‌ മൊസാഫിർ എന്നിവയുൾപ്പെടെ മറ്റെല്ലാ പ്ലാറ്റ്ഫോമുകളിലും ആപ്ലിക്കേഷനുകളിലും പൂർത്തിയായ രജിസ്ട്രേഷന്റെ തെളിവ്/സ്ക്രീൻഷോട്ട്;
6 ഫൈനൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ്.അപേക്ഷക്കുന്നയാള്‍ എംബസിയുമായുള്ള ആശയവിനിമയത്തിൽ മുഴുവൻ പേരും മറ്റ് എല്ലാ വ്യക്തിഗത വിവരങ്ങളും നല്‍കണം.എല്ലാ വിവരങ്ങളും രേഖകളും മെയില്‍ അയക്കുമ്പോള്‍ ഉണ്ടെന്ന് ഉറപ്പാക്കുകഅപേക്ഷകള്‍ info.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ മാത്രം അയക്കുക. സംശയങ്ങള്‍ ഉണ്ടെങ്കിലും ഈ മെയില്‍ വിലാസത്തില്‍ തന്നെ ബന്ധപ്പെടുക.

കുവൈത്ത് അധികൃതര്‍ നല്‍കിയ മറുപടികള്‍

1. ഇന്ത്യക്കാർ ഉൾപ്പെടെ വാക്സിനേഷൻ റെജിസ്ട്രേഷൻ പോർട്ടലിൽ പ്രവാസികൾ സമർപ്പിച്ച സർട്ടിഫിക്കറ്റുകളുടെ പരിശോധനാ പ്രക്രിയ കുവൈത്ത്‌ അധികൃതർ നടത്തി വരികയാണുഅപേക്ഷകള്‍ തള്ളി പോയിട്ടുണ്ടെങ്കില്‍ ഇ-മെയില്‍ വഴി കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കി ബന്ധപ്പെട്ട അധികൃതര്‍ അറിയിക്കും.

അപേക്ഷയില്‍ പിശകുണ്ടെങ്കിൽ അതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഇ-മെയില്‍ ലഭിക്കുംഇതുവരെ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ല എങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കണമെന്നും എംബസിയുടെ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Previous Post Next Post