ട്രാവൽ യൂട്യൂബ് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ


Youtube

തിരുവനന്തപുരം: യൂട്യൂബ് വ്ളോഗര്‍മാരായ ബുള്‍ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിൽ. കണ്ണൂര്‍ ആര്‍ ടി ഒയില്‍ എത്തി സംഘര്‍ഷം ഉണ്ടാക്കിയതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിന് തടസ്സം നിന്നതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ജനക്കൂട്ടം ഉണ്ടാക്കിയതിനുമാണ്  യൂ ട്യൂബ് വ്ളോഗര്‍മാരായ  ബുള്‍ ജെറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യം മുഴുവൻ യാത്ര ചെയ്യുന്ന ഇ ബുള്‍ ജെറ്റ് വ്ലോഗർമാർ എബിന്റെയും ലിബിന്റെയും വാഹനം കഴിഞ്ഞ ദിവസം കണ്ണൂര്‍ ആര്‍ ടി ഒ പിടിച്ചെടുത്തിരുന്നു. വാഹനത്തില്‍ മറ്റുള്ളവര്‍ക്ക് അപകടകരമായ രീതിയില്‍ മോഡിഫിക്കേഷന്‍ വരുത്തി എന്ന കാരണത്താലാണ് ആര്‍ ടി ഒ ഇവരുടെ വാന്‍ പിടിച്ചെടുത്തത്. തുടർന്ന് വാഹനം തിരിച്ചു കിട്ടണമെങ്കിൽ 6400 രൂപയും നിയമവിരുദ്ധ രൂപമാറ്റത്തിന്റെ പിഴയായി 42,000 രൂപയും അടയ്ക്കണമെന്ന് ആ‌ര്‍ ടി ഒ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആർ ടി ഒ യുടെ ഓഫീസിൽ ഹാജരാകും മുൻപ് ഇവർ ചെയ്ത ഫേസ്ബുക് ലൈവ് കണ്ട് ഇവരുടെ ആരാധകർ ഓഫീസിനു മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തടിച്ചു കൂടിയിരുന്നു. ആര്‍ ടി ഒ ഓഫീസിലെ ഉദ്യോഗസ്ഥന്മാരുമായി ഇവർ കയര്‍ത്തു സംസാരിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരെ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്.



Previous Post Next Post