പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാംഗ്ലൂരിലെത്തിച്ച് പീഡനം; യുവാവ് അറസ്റ്റിൽ


 



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിച്ചു പീഡിപ്പിച്ച യുവാവിനെ ബാംഗ്ലൂരിൽ നിന്നും പിടികൂടി. വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജോൺ (32) ആണ് പിടിയിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിനെ സമീപിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ ബാംഗ്ലൂരിലെത്തിച്ച് ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു വരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ജോണിനെ റിമാൻഡ് ചെയ്‌തു. 
Previous Post Next Post