ഒരു മെഡൽ കൂടി ഉറപ്പായി; ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു






ടോക്യോ : ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍ കടന്നു. ആദ്യശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ കണ്ടെത്തിയാണ് നീരജ് ഫൈനലില്‍ കടന്നത്. 83 മീറ്ററാണ് യോഗ്യതാ മാര്‍ക്ക്. 

ആദ്യശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസ്സി എറ്റലാറ്റലോ ആണ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും. 

വനിതകളുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്ത്യയുടെ അന്നു റാണി ഇന്നലെ ഫൈനല്‍ റൗണ്ടില്‍ കടക്കാതെ പുറത്തായിരുന്നു. 
 
أحدث أقدم