ഇരുമ്പൂന്നികരയിൽ അംഗ പരിമിതന്റെ കട കത്തി നശിച്ച് ലക്ഷങ്ങളുടെ നാശ നഷ്ടം







എരുമേലി: എരുമേലി പഞ്ചായത്തിലെ ഇരുമ്പൂന്നിക്കര വാര്‍ഡില്‍ അംഗ പരിമിതന്റെ കട കത്തി നശിച്ച് ലക്ഷങ്ങളുടെ നാശ നഷ്ടം.
 ഇരുമ്പൂന്നിക്കര സ്വദേശി മാതിരംപള്ളിവീട്ടില്‍ അശോകന്റെ കടയാണ് ഇന്നലെ ശനിയാഴ്ച രാത്രി 12 മണിക്ക് ശേഷം കത്തിയത്. ഇരുമ്പൂന്നിക്കര ടൗണിലുള്ള കടക്കുള്ളില്‍ നിന്നും പുക ഉരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അശോകന് വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എരുമേലി പോലീസും നാട്ടുകാരും ചേര്‍ന്ന് കടയുടെ ഷട്ടര്‍ പൊളിക്കുകയായിരുന്നു. പിന്നാലെ ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു. ഇതിനിടെ ഭൂരിഭാഗം സാധനങ്ങളും കത്തിയമരുകയും ചെയ്തു. 

ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അശോകന്‍ പറഞ്ഞു. സ്റ്റേഷനറി, ബേക്കറി. പലചരക്ക് എന്നീ മൂന്ന് കടകളാണ് ഉണ്ടായിരുന്നത്. ഫ്രിഡ്ജുകളും ,സ്റ്റേഷനറി സാധനങ്ങള്‍, പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പല ചരക്ക് സാധനങ്ങള്‍ ഉപയോഗശൂന്യമായതായും അശോകന്‍ പറഞ്ഞു, 

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഈ കട. ലോക് ഡൗണിന് തുടര്‍ന്ന് അടച്ചിട്ടതോടെ ദുരിതത്തിലായിരുന്നു ഇവര്‍. ഇതിനിടെക്കാണ് കടകത്തിയത്.

Previous Post Next Post