സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം





ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി രാജ്യം.

 നീരജിന്റേത് ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യത്തിനായി സ്വർണ മെഡൽ സമ്മാനിച്ച നീരജിന്റെ പ്രകടനം എക്കാലവും ഓർക്കപ്പെടുമെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.

നീരജിന്റെ മെഡൽ നേട്ടം രാജ്യത്തെ യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. നീരജിന്റെ ജാവലിൻ തടസ്സങ്ങൾ തകർത്ത് രാജ്യത്തിനായി ചരിത്രം സൃഷ്ടിച്ചു. പങ്കെടുത്ത ആദ്യ ഒളിമ്പിക്സിൽ തന്നെ അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടാൻ നീരജിന് സാധിച്ചു. രാജ്യം വലിയ ആഹ്ലാദത്തിലാണെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.


Previous Post Next Post