പലതവണ വിലക്കിയതാണ്'; പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി


പലതവണ വിലക്കിയതാണ്'; പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; സംഭവത്തിലെ വാര്‍ത്തകളില്‍ അന്വേഷണം കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പറവൂര്‍ റോഡില്‍ സംഭവം നടന്നത്. അഞ്ചു തെങ്ങ് സ്വദേശിയായ മേരിയുടെ മീന്‍കുട്ട പൊലീസ് നശിപ്പിക്കുകയായിരുന്നു. റിപ്പോർട്ടർ നെറ്റ്‌വർക്ക്2 Aug 2021 1:38 PM കൊല്ലം പാരിപ്പള്ളിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ചെന്ന പേരില്‍ വൃദ്ധയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. മീന്‍കുട്ട തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും പ്രാദേശിക ചാനലുകളിലും സമൂഹമാധ്യമങ്ങളിലും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഡി കാറ്റഗറിയില്‍ പെടുത്തിയ മേഖലയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും മത്സ്യവിപണ കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും മത്സ്യവ്യാപാരം നിയന്ത്രിക്കുകയും ചില സ്ഥലങ്ങളില്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പാരിപ്പള്ളി വര്‍ക്കല റോഡില്‍ 28-7-21 ന് മത്സ്യക്കച്ചവടം നടത്തുന്നതിന്റെ ഫലമായി ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യമുണ്ടായി. Also Read - പാര്‍ട്ടി രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് തര്‍ക്കം; സിപിഐഎം അംഗത്തെ പുറത്താക്കി ഇത് സംബന്ധിച്ച് തദ്ദേശീയരായ ആള്‍ക്കാര്‍ പരാതി ഉന്നയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പലതവണ വിലക്കുകയും ചെയ്തിട്ടുള്ളതാണ്.
 അവിടെ കച്ചവടം നടത്തിയവരെ കര്‍ശനമായി ഒഴിപ്പിച്ചതിനെ തുടര്‍ന്ന് പാമ്പുറം എന്ന സ്ഥലത്തേക്ക് കച്ചവടം മാറ്റി. ഈ സ്ഥലവും ഉയര്‍ന്ന കാറ്റഗറി നിലനില്‍ക്കുന്ന ഡി കാറ്റഗറിയിലുള്ളതായിരുന്നു. പൊലീസ് ഇവിടെ നിന്നും കച്ചവടക്കാരോട് മാറാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. അല്ലാതെ മത്സ്യങ്ങളോ പാത്രങ്ങളോ വലിച്ചെറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Also Read - 'വിവാഹത്തിന് ജാമ്യമില്ല'; കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരു ഹരജികളും തള്ളി മത്സ്യക്കച്ചവടം നിര്‍ത്തിച്ചതിന്റെ പേരില്‍ മത്സ്യവും മറ്റും വാരിയെറിഞ്ഞ നിലയിലുള്ള രംഗം കൃതിമമായ സൃഷ്ടിച്ച് പ്രാദേശിക ചാനലിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കപ്പെടുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഈ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാരിപ്പള്ളി പറവൂര്‍ റോഡില്‍ സംഭവം നടന്നത്. അഞ്ചു തെങ്ങ് സ്വദേശിയായ മേരിയുടെ മീന്‍കുട്ട പൊലീസ് നശിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വില്‍പ്പനയ്ക്കായി പലകയുടെ തട്ടില്‍ വെച്ചിരുന്ന മീന്‍ പൊലീസ് വലിച്ചെറിഞ്ഞെന്നായിരുന്നു മേരി പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തെ പൊലീസ് നിഷേധിച്ചിരുന്നു.


Previous Post Next Post