പതിമൂന്ന് വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 52കാരൻ അറസ്റ്റിൽ

 




കഴക്കൂട്ടം(തിരുവനന്തപുരം) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി.

 ചെമ്പഴന്തി, സ്വാമിയാർ മഠം, താരാ ഭവനിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന പത്മനാഭൻ (52) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. 

പതിമൂന്ന് വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും വാട്ട്സാപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരി.സി.എസ്സിന്റെ നിർദ്ദേശാനുസരണം കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ, ശ്യാം, ചിന്നു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
Previous Post Next Post