കോട്ടയത്ത് വച്ച് വാവാ സുരേഷിന് പാമ്പ് കടിയേറ്റു. അബോധാവസ്ഥയിലായ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് പാമ്പ് കടിയേറ്റു. 
പാമ്പിന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവാ സുരേഷിനെ കോട്ടയം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
അതീവ ഗുരുതരാവസ്ഥയിലായ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ ഇദ്ദേഹം ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Previous Post Next Post