കൂരോപ്പട പബ്ലിക് ലൈബ്രറി റിപ്പബ്ലിക് ദിനത്തിൽ വീര സൈനികരെ ആദരിച്ചു


കൂരോപ്പട:73 - മത് റിപ്പബ്ലിക് ദിന ആഘോഷം  ഏറെ മാതൃകപരമായ , വേറിട്ട പരിപാടികളോടെയാണ് കൂരോപ്പട പബ്ലിക് ലൈബ്രറി സംഘടിപ്പിച്ചത്. ലോക ചരിത്രത്തിൽ ഏറ്റവും ഹ്രസ്വമായ (13 ദിവസം ) 
1971 ലെ ഇന്ത്യാ- പാക്കിസ്ഥാൻ യുദ്ധ വിജയത്തിൻ്റെ 50 - അം വാർഷിക നിറവിൽ , അക്കാലയാളവിൽ സൈനിക സേവനം ചെയ്ത കൂരോപ്പട നിവാസികൾ ആയ *20 വീര സൈനികരെ ( വിമുക്ത ഭടന്മാർ ) ആദരിച്ചു*.
ചരിത്ര പ്രസിദ്ധവും ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുകയും ചെയ്ത ഈ യുദ്ധവിജയ സ്മരണയിൽ പൂർവ്വ സൈനികരെ ആദരിക്കുന്നതിലൂടെ കൂരോപ്പട പബ്ലിക് ലൈബ്രറി നാടിന് നൽകുന്ന സന്ദേശം ഏറെ മഹത്തരം എന്നും , ഇത്തരം മാതൃകാപരമായ വിലപ്പെട്ട പരിപാടികൾ സംഘടിപ്പിക്കുന്ന കൂരോപ്പട പബ്ലിക് ലൈബ്രറിയെയും അതിൻ്റെ സംഘാടകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്ന് ആദരവ് സമർപ്പിച്ച് മുൻ മുഖ്യമന്ത്രി ശ്രീ. *ഉമ്മൻ ചാണ്ടി* എംഎൽഎ പ്രസ്താവിച്ചു. ആദരവ് ഏറ്റുവാങ്ങിയ മുഴുവൻ സൈനികരെയും അദ്ദേഹം പ്രത്യേക സ്നേഹ അഭിനന്ദനങ്ങൾ അറിയിച്ചു.
ലൈബ്രറി പ്രസിഡൻ്റ് ടി ജി ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല ചെറിയാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എം ജോർജ്, അഗ്രിക്കൾച്ചറൽ ഇമ്പ്രൂവ്മെൻ്റ് ബാങ്ക് പ്രസിഡൻ്റ് സാബു സി കുര്യൻ, പഞ്ചായത്ത് മെമ്പർ അനിൽ കൂരോപ്പട, NExCC യൂണിറ്റ് പ്രസിഡൻ്റ് കേ ഇ വർഗീസ്, സെക്രട്ടറി പി എസ് ജോൺ, വൈസ് പ്രസിഡൻ്റ് മിനിമോൾ ജി കേ, ട്രഷറർ ജോൺസൺ,
ലൈബ്രറി സെക്രട്ടറി ടി എസ് ഉണ്ണികൃഷ്ണൻ നായർ, ലൈബ്രറി ഭാരവാഹികൾ ആയ ജേക്കബ് ചെറിയാൻ, സി   ജി നാരായണക്കുറുപ്പ്, പി ഗോപകുമാർ എന്നിവർ ആശംസകൾ നേർന്നു. 
ദീർഘ കാലം ഈ ലൈബ്രറി യുടെ അമരക്കാരൻ ആയിരുന്ന
സി സി ചെറിയാൻ യോഗത്തിൽ സന്നിഹിതനായിരുന്നു.


Previous Post Next Post